പ്രിയപ്പെട്ടവരേ,
നാമെല്ലാം ഒരുപാടാഗ്രഹിച്ച ഒന്ന് യാഥാര്‍ത്ഥ്യമാവുന്നു.
ബ്ലോഗിലെഴുതുന്നവരുടെ തിരഞ്ഞെടുത്ത രചനകള്‍ ഒരു മാസികയായി അച്ചടിച്ച് പുറത്തിറക്കുക, അത് മുടങ്ങാതെ തുടരുക.
ബ്ലോഗും ഇന്റര്‍നെറ്റും പ്രാപ്യമല്ലാത്ത വായനക്കാരില്‍ വരെ നമ്മുടെ കൃതികള്‍ എത്തിക്കാം എന്നത് നമ്മുടെ എഴുത്തുകളെ കൂടുതല്‍ വ്യാപ്തിയുള്ളതാക്കാന്‍ സഹായിക്കുമെന്നുതന്നെ പ്രത്യാശിക്കാം.
ഈ സംരംഭം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത് വിടരുന്ന മൊട്ടുകള്‍ എന്ന കമ്യൂണിറ്റി ബ്ലോഗിലൂടെയും മോബ് ചാനലി ലൂടെയും നമുക്ക് സുപരിചിതനായ ഗുണാളനാണ്. ഈ ഉദ്യമം വിജയകരമാക്കുന്നതിനു വേണ്ട അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുന്നതിനായി ഒരു ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്ത് നടന്നു. ചാരുകേശി, ആലപ്പുഴക്കാരന്‍, കണ്ണൂരാന്‍, ഇക്കാസ് , അനംഗാരി, ഗുണാളന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായ പങ്കു വഹിച്ചു. കൊച്ചി ആസ്ഥാനമാക്കി ഈ ബ്ലോഗു മാസികയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമെടുത്തു.
ആദ്യലക്കം ജൂലൈ മാസത്തില്‍ പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷ. അച്ചടി, വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളും കൊച്ചിയില്‍ നിന്ന് തന്നെ ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നത്.
ഈ പ്രസിദ്ധീകരണം മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാ മലയാളം ബ്ലോഗെഴുത്തുകാരുടെയും ഒറ്റക്കെട്ടായ പിന്തുണ ബ്ലോഗ് ഡൈജസ്റ്റ് ടീമിന് ആവശ്യമുണ്ട്.
ഇക്കാര്യത്തില്‍ നമുക്കു തോന്നുന്ന എല്ലാ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സംശയങ്ങളും ചര്‍ച്ച ചെയ്യുക എന്നതാണ് നാം ഇപ്പോള്‍ വായിക്കുന്ന ഈ ബ്ലോഗിന്റെ ഉദ്ദേശ്യം. ഓരോരുത്തര്‍ക്കും ഇക്കാര്യവുമായി ബന്ധപ്പെട്ട് മനസ്സില്‍ തോന്നുന്നത് -അത് എന്തു തന്നെയായാലും- ഇവിടെ കമന്റായി രേഖപ്പെടുത്താന്‍ അപേക്ഷിക്കുന്നു.
തങ്ങളുടെ രചനകള്‍ ഈ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മലയാളം ബ്ലോഗെഴുത്തുകാരും പ്രസിദ്ധീകരിക്കപ്പെടേണ്ട കൃതികള്‍ mobchannel at gmail.com എന്ന വിലാസത്തില്‍ ഉടന്‍ തന്നെ അയച്ചു തരുവാന്‍ താല്പര്യപ്പെടുന്നു. മറ്റു മെയിലുകളില്‍ നിന്ന് തിരിച്ചറിയാനുള്ള എളുപ്പത്തിന് സബ്ജക്ട് “ബ്ലോഗ് ഡൈജസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്“ എന്ന് ചേര്‍ക്കുക.
സ്നേഹത്തോടെ,
ബ്ലോഗ് ഡൈജസ്റ്റ് പ്രവര്‍ത്തകര്‍.
Monday, May 28, 2007
Subscribe to:
Post Comments (Atom)
36 comments:
അച്ചടി മാധ്യമവും പോസ്റ്റ് ഓഫീസ് വഴിയുള്ള ബുക്ക് പോസ്റ്റ് (മിനിമം 50 പൈസയുടെ സ്റ്റാമ്പ് ആണെന്നാണു ഇതിനു എന്റെ ഓര്‍മ്മ, ഇപ്പോഴിതുണ്ടോ?) ഒക്കെ ആണെങ്കില്‍ ഈ ഉദ്യമത്തിനു രെജിസ്റ്റ്രേഷന്‍ വേണ്ടേ? ചര്‍ച്ചങളില്‍ പ്രതിപാദിച്ച വസ്തുതകള്‍ അറിയാന്‍ കഴിഞാല്‍ അതില്‍ പെടാത്ത കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യായിരുന്നു. ഏതായാലും നല്ല ഉദ്യമം. എല്ലാ ആശംസകളും. ചില സുഹ്ര്ത്തുക്കളേ ഒക്കെ നിര്‍ബ്ബന്ധിത വരിക്കാരാക്കുന്ന കാര്യവും അവരുടേ ലിസ്റ്റും ഞാന്‍ സ്വരുക്കൂട്ടി തരാം. തുടക്കത്തില്‍ ഇതിനു വല്ല സാമ്പത്തികമായി ചെയ്യാനുണ്ടെങ്കില്‍ തീര്‍ച്ചയായും എന്നെയും കൂടി ഒരു കൈ സഹായ ലിസ്റ്റില്‍ ചേര്‍ക്കുമല്ലോ.
എല്ലാ ആശംസകളും പൂര്‍ണ്ണ പിന്തുണയും ഇവിടെ അറിയിക്കുന്നു.
ആശംസകള്‍. എല്ലാവിധ സഹായ സഹകരണങ്ങളും..
വളരെ നല്ല ഉദ്യമം.ആശംസകള്‍
qw_er_ty
ആശംസയും സഹകരണവും, എന്റെ വക.
എല്ലാ നല്ല ഉദ്യമങ്ങള്‍ക്കും ആശംസകള്‍
വളരെ നല്ല ഉദ്യമം!
ഒന്നുരണ്ട് കാര്യങ്ങള്‍ ചേര്‍ക്കട്ടെ:-
- ഇതിലേക്കുള്ള രചനകളുടെ ഗുണനിലവാരം വിലയിരുത്താന്‍ ഒരു ടീം ഉണ്ടായിരിക്കുമോ, അതോ അയച്ചു തരുന്ന എല്ലാ കൃതികളും പ്രസിദ്ധീകരിക്കപ്പെടുമോ!
- ഇതില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കൃതികളുടെ രചയിതാക്കള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണോ!
എല്ലാ വിധ ആശംസകളും
ആശംസകള്‍
വളരെ നല്ല ഐഡിയ!
അഗ്രജന്‍ പറഞ്ഞപോലെ ഗുണനിലവാരം എങ്ങനെ കൊണ്ടുനടക്കും? പിന്നെ സാമ്പത്തികം?
എന്റെ പൂര്‍ണ്ണ പിന്തുണ.
വെറുതെ ആശംസകള്‍ കൊണ്ടു മാത്രം കാര്യമില്ലെന്നു തോന്നുന്നു. ചര്‍ച്ചചെയ്തെടുത്ത തീരുമാനങ്ങളുടെ ഒരു സംഷിപ്ത രൂപം പ്രസിദ്ധീകരിക്കുമോ..?
ഈ ഉദ്യമം വിജയിക്കുമെന്നാശിക്കുന്നു, കുറുമാന്റെ കഥകള്‍, ഖണ്ഡശയായി മാസികയില്‍ പ്രസിദ്ധീകരിക്കുമല്ലോ? അങ്ങനെ ഇ-എഴുത്ത് അച്ചടിയാകുന്നു.
വിജയീ ഭവ:
നല്ല ശ്രമം , ആശംസകള്‍ :)
പ്രിയപ്പെട്ടവരേ,
ആശാവഹമായ ഈ പ്രതികരണങ്ങള്‍ സന്തോഷമുണര്‍ത്തുന്നു.
ഇവിടെ ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്കുള്ള മറുപടികള്‍, മാസികയുടെ പ്രവര്‍ത്തന രീതി മുതലായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു പോസ്റ്റ് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കാം. കൂടുതല്‍ സംശയങ്ങളും നിര്‍ദ്ദേശങ്ങളും ഇന്നും നാളെയുമായി ഈ പോസ്റ്റില്‍ വന്നാല്‍ പരിപാടി വേഗത്തിലാക്കാന്‍ ഉപകാരമാവും.
വളരെ നല്ല ഉദ്യമം. ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ കൂടാതെ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു. ഈ സംരംഭം ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ എല്ലാ ബ്ലോഗേഴ്സും കൈകോര്‍ത്ത്, സഹരിച്ച്, മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു.
വളരെ നല്ല ആശയം. ഇതു പോലെ ബ്ലോഗിന്റെ പ്രശസ്തി സാധാരണക്കാരിലേക്കു എത്തിക്കുന്നതിനെ പറ്റി ഞാന്‍ എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റിട്ടതിനു അടുത്ത നിമിഷമാണ്, താങ്കളുടെ ഈ മെയില്‍ കണ്ടത്.
ജ്ഞാനശ്രീ എന്ന പേരില്‍ ഞാനും സുഹ്രുത്തുക്കളും ചേര്‍ന്ന് ഞങ്ങളുടെ ക്ഷേത്രസംബന്ധമായ ഒരു മാഗസിന്‍ ഒരു കൊല്ലം മുന്‍പ് ഇറക്കിയിരുന്നു. അതില്‍ തന്നെ ഞ്ങ്ങള്‍ അവിടെയുള്ള വ്യാപാര സ്ഥാപനത്തില്‍നിന്നും മറ്റും പരസ്യങ്ങള്- ശേഖരിച്ച് ബുക്ക് അച്ചടിക്കുന്നതിന്റെ വില ഈടാല്ലിയിരുന്നു.
ആ രീതിയില്‍ തന്നെ ആദ്യ മാഗസിന്‍ മുതലേ നിങ്ങള്‍ക്കും പരസ്യം പിടിച്ച് ബുക്ക് ഇറക്കി അത് തുച്ചമായ വിലക്ക് ആളുകളുടെ ഇടയില്‍ എത്തിക്കാനാകും. ആദ്യം നമ്മള്‍ അല്പം കഷ്ടപ്പെട്ടാല്‍ പിന്നെ മാഗസിനും പേരു കേട്ടാല്‍ പരസ്യക്കാര്‍ നമ്മെ തേടി എത്തും.
എന്തായാലും വളരെ നല്ല ആശയം. കൊറ്റകരപുരാണം അച്ചടിച്ചതും ഇതുപോലെ മാസികകള്‍ പുറത്തിറക്കുന്നതും കൊണ്ട് ബ്ലോഗേഴ്സിന്റെ ശ്രദ്ധ സാധാരണക്കാരില്‍ വളരെ വേഗം ചെന്നു പതിക്കുവാന്‍ സഹായകമാകുമല്ലൊ.
ഇതു ഒരു വ്യവസായമാകിയെടുക്കുവാനും നമുക്കു കഴിയും. ഇതു കൊണ്ട് കഴിവുള്ള ആളുകള്‍ക്ക് ജോലി നല്‍കുവാനും മറ്റും സാധിക്കുമല്ലൊ.
പിന്നെ ആകെകൂടെ വരുന്ന പ്രശ്നം എന്തെന്നു വെച്ചാല്‍ ഇതിന്റെ ലാഭത്തെ ചൊല്ലിയാകും. അതു തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെ. മാസികയില്‍ പ്രസിദ്ധീകരിക്കുന്ന ക്രിതികളുടെ പൂര്‍ണ്ണ അവകാശവും ക്രെഡിറ്റും ആ പോസ്റ്റ് നല്‍കുന്നവനു നല്‍കണം. അതു പോലെ തന്നെ പോസ്റ്റ് നല്‍കുന്നയാളുടെ ബ്ളോഗിനും അവിടെ പ്രാധാന്യം നല്‍കണം.
അതു കൊണ്ട് ആ ആളുടെ ബ്ളോഗും പ്രശസ്തി നേടുമല്ലോ?
നമ്മുടെ നാട്ടില്‍ ലഭിക്കുന്ന മാസികകളില്‍ ഒരാള്‍ അയാളുടെ ക്രിതികള്‍ അയക്കുന്ന അതേ മനോഭാവത്തിലായിരിക്കണം ഇതിലേക്കും അയക്കുവാന്‍. ആ രീതിയില്‍ നടന്നാല്‍ ഞാന്‍ മുകളില്‍ പറഞ്ഞ കാര്യം മാറികിട്ടും.
എല്ലാവിധ പിന്തുണയും നേരുന്നു.
ഭക്തന്‍സ്
സംഗതി ഗംഭീരം. അണ്ഡകടാഹങ്ങളിലെ ബ്ലോഗര്‍മാര്‍ പൊതുജനങ്ങളിലേക്കിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിര്‍ദ്ദേശം ഒന്ന് - കൃതികള്‍ അവലോകനം ചെയ്യാനും തിരഞ്ഞെടുക്കാനും കഴിവുള്ള ഒരു നല്ല എഡിറ്റോറിയല്‍ ടീം. രണ്ട് മിക്കവാറും എല്ലാ ബ്ലോഗേഴ്‌സിനെയും കൊണ്ട് സബ്‌സ്‌ക്രൈബ് ചെയ്യിച്ചാല്‍ തന്നെ സാമ്പത്തീക വശം സുഭദ്രം. കോഴിക്കോട്ടുകാരനായ നിത്യനും തന്നാലായത് സസന്തോഷം......
അടുത്ത ഒരു കാര്യം ഓര്‍മ്മയില്‍ വന്നത് -ഇതിലേയ്ക് ഒരു ഏഡിറ്റേഴ്സ് റ്റീമുണ്ടായാല്‍, തിരഞെടുക്കപെട്ട കൃതികള്‍ മാത്രം അച്ചടി മഷി പുരണ്ടാല്‍, ന്യായമായും ഇതിനു ചോദ്യങ്ങള്‍ ഉയരില്ലേ? ഉത്തമ കൃതി എന്ന് പറയുന്നതും, അത് അച്ചടിയിലേയ്ക് ആനയിച്ചതിന്റേയും മാനദണ്ഡം എന്ത്? ബ്ലോഗിലെഴുതുന്നവര്‍ മിക്കവരും മേശപുറത്തുള്ള സ്ക്രീനില്‍ മലയാളം തെളിയുന്നത് കണ്ട് സന്തോഷിച്ച് തന്റെ ചുറ്റുപാടിലെ കാര്യങ്ങള്‍ എഴുതുന്നവരാണു. അപ്പോ മികച്ച സാഹിത്യം എന്ന് പറയുമ്പോ അത് ചിലരിലേയ്ക് മാത്രം ഒതുങ്ങില്ലേ അല്പം കഴിയുമ്പോ?(രണ്ടോ മൂന്നോ തവണ ക്രിതികള്‍ അയച്ച് അവ മഷി പുരണ്ടില്യാന്ന് കാണുമ്പോ, എന്നാ പോട്ട് പുല്ല് എന്ന് കരുതി താനും, താന്‍ ഉള്‍പ്പെട്ട സുഹ്ര്ത്ത് വലയങ്ങളും ഇതില്‍ നിന്ന് പിന്‌വാങില്ലേ? അതോണ്ട് ഈ പരിതസ്ഥിതിയില്‍ എനിക്ക് തോന്നുന്നത്, ആ ആഴ്ചയില്‍ നിങ്ങള്‍ക്ക് കിട്ടിയ സാഹിത്യ ക്^തികള്‍ ഒരു ഏഡിറ്റര്‍ ബോറ്ഡിനു മുമ്പില്‍ വച്ച് നറുക്കെടുക്കുക എന്നതാണു. ഈ ഒരു രീതി പണ്ട് എന്റെ ഗവന്മണ്ട് അപ്പീസ് ആര്‍മി ക്ലബ്ബില്‍ ചെയ്തിരുന്നു. ഈ ഒരു തവണ പ്രസിദ്ദികരിച്ച ആളുടേ ലേഖനങ്ങള്‍ അടുത്ത ലേഖനത്തിലേയ്ക് നറുക്കെടുപ്പിലേയ്ക് എടുക്കാറില്ല. ഇങ്ങനെ ഒന്നാവുമ്പോ, അയച്ച എല്ലാരുടേയും സാധനങ്ങള്‍ ഒരു അറ്റ് പാറ് ചാന്‍സില്‍ അച്ചടി മഷി പുരളാന്‍ കഴിയും അല്ലെങ്കില്‍ പരാതിയ്ക് അടിമ പെടാതെ നടത്തി കൊണ്ട് പോകാന്‍ കഴിയുമിത്.
പിന്നെ ഇവിടെ ലാഭ വിഹിതത്തേ കുറിച്ച് ഇത്രമാത്രം വ്യാകുലപെടാനും ഇപ്പോഴ് തന്നെ ഒരു കണക്കു പിള്ളേനേ തേടാനുമുണ്ടോ? ലാഭം വിഹിതം ഇഫ് എനി എങ്കില്‍ തന്നെ അത് ഈ ട്രസ്റ്റിന്റെ തന്നെ പ്രവര്‍ത്തനത്തിനോ/മറ്റ് കാരുണ്യ പ്രവര്‍ത്തനത്തിനോ മലയാളം ബ്ലോഗ്ഗേഴ്സിന്റെ പേരില്‍ കണക്ക് വച്ചൂടേ?
അതുല്യേച്ചീ..,
ബൂലോകത്തെ എല്ലാ കൃതികളും പ്രസിദ്ധീകരിക്കുക എന്നു വച്ചാല്‍ അതിന് വായനക്കാരനെ കിട്ടുക ബുദ്ധിമുട്ടായിരിക്കും എന്നു തന്നെ ഞാന്‍ കരുതുന്നു. ഒപ്പം ക്വാളിറ്റിയും.
ബ്ലോഗ് ഡൈജസ്റ്റ് ചില മാനദണ്ഡങ്ങള്‍ വയ്ക്കുകയും അത്തരം കൃതികള്‍ തിരഞ്ഞെടുക്കുകയും ചെയ്യുകയാണെങ്കില്‍ കൂടുതല്‍ ഉപകാരപ്രദമായിരിക്കും. എന്നാല്‍ കൊള്ളാം എന്ന് തോന്നുന്നവ എല്ലാം പ്രസിദ്ധീകരിക്കുകയും വേണം.
ആശംസകള്‍
Qw_er_ty
ഈ ഇരിങ്ങലച്ഛനെ കൊണ്ട് തോറ്റൂലോ കുത്തിത്തിരിപ്പു ഭഗോതീ.. ഇരിങത്സേ.. എല്ലാ ബൂലോഗ കൃതികളും അച്ചടിയ്ക്കില്ല്യാന്നേ. വേണ്ടവര്‍ മാത്രമാണു അവര്‍ക്ക് അയച്ച് കൊടുക്കേണ്ടത് എന്ന് അവര്‍ പറയുന്നുണ്ട്ട്ടോ. ഇരിങത്സ് എങ്ങാനും ആ ചതിയ്ക് മുതിര്‍ന്നാലു.. ങാ... പറഞേക്കാം..
തീര്‍ച്ചയായും ഗുണനിലവാരം ഉറപ്പ് വരുത്തിയെങ്കില്‍ മാത്രമേ ഈ പ്രസിദ്ധീകരണത്തിന് നിലനില്പ് കാണൂ. ആ അര്‍ത്ഥത്തില്‍ എല്ലാ ബ്ലോഗ് കൃതികളും പ്രസിദ്ധീകരിക്കല്‍ സാധ്യമാവില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
സ്വന്തം കൃതി മഷി പുരണ്ട് വരാന്‍ ആഗ്രഹിക്കാത്തവര്‍ വളരെ കുറയും എന്നാണ് തോന്നുന്നത്. അതുകൊണ്ട് തന്നെ സ്വന്തം രചനകള്‍ മോശമാണെന്ന് കരുതി മാറി നില്‍ക്കുന്നവര്‍ കുറവായിരിക്കും. ഇവിടെ തിരഞ്ഞെടുക്കാനുള്ള അധികാരം പൂര്‍ണ്ണമായും പ്രസാധകര്‍ക്ക് വിട്ടുകൊടുത്തേ പറ്റൂ.
അഗ്രജോ,
എന്റെ തികച്ചും വ്യക്തിപരമായ ഒരഭിപ്രായം പറയട്ടെ,
എന്റെ ഇക്കാസ് & വില്ലൂസ് എന്ന ബ്ലോഗില്‍ പത്തറുപത്തഞ്ച് പോസ്റ്റുണ്ട്. അതില്‍ നിന്ന് പ്രസിദ്ധീകരണയോഗ്യമായതെന്ന് വിവരമുള്ളവര്‍ സമ്മതിക്കുന്ന ഒരെണ്ണം കണ്ടുപിടിച്ച് തരാമോ?
അപ്പൊ എല്ലാ ബ്ലോഗര്‍മാരും സ്വന്തം കൃതികളില്‍ നിന്ന് പ്രസിദ്ധീകരണയോഗ്യമായതെന്ന് സ്വയം തോന്നുന്ന രചന തിരഞ്ഞെടുത്ത് ഡൈജസ്റ്റ് നടത്തുന്നവര്‍ക്ക് മെയില്‍ അയയ്ക്കുകയാണ് വേണ്ടത്.
ഇനി വേറൊരു കാര്യം,
ഇവിടെ വരുന്ന അഭിപ്രായങ്ങളും സംശയങ്ങളും പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്ന ഒരു പോസ്റ്റ് നാളെയോ മറ്റന്നാളോ ഇതിന്റെ പ്രവര്‍ത്തകര്‍ ഇടുമെന്ന് പ്രതീക്ഷിക്കാം. ഇവിടുത്തെ ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ :)
ഇക്കാസേഏഏഏഏ...
ഓണത്തിനിടയില്‍ പുട്ടുകച്ചോടംന്ന് പണ്ടാരോ പണ്ടെങ്ങാണ്ട് പറഞ്ഞത്രേ :)
ചില നിര്‍ദ്ദേശങ്ങള്‍....
1) സാമ്പത്തികം ഭദ്രമാക്കാന്‍ ഇപ്പോള്‍ തന്നെ ബ്ളോഗര്‍മാരില്‍ നിന്നും സബ്സ്ക്രൈബെര്‍മാരെ തേടുക.കാശും എങ്ങനെ അടക്കണം എന്നറിയിക്കുക.ഞാന്‍ ഇപ്പോഴേ റെഡി.
2) സ്രുഷ്ടികള്‍ കഥ , കവിത , മിനിക്കഥ , കാര്‍ടൂണ്‍ , നോവല്‍ എന്നിങ്ങനെ തരം തിരിച്ച് ഓരോന്നില്‍ നിന്നും അഞ്ചോ പത്തോ എണ്ണത്തിന് അവസരം നല്‍കുക.ബോര്‍ഡ് കൂടി തള്ളിക്കഴിഞ്ഞാല്‍ പിന്നീട് സ്രിഷ്ടികള്‍ അയക്കാന്‍ മടി വരും.അതിനാല്‍ മാക്സിമം പ്രസിദ്ധീകരിക്കാന്‍ ശ്രദ്ധിക്കുക.
3) ആദ്യ രണ്ടു വര്‍ഷം വരുമാനം എഴുത്തുകാരുടെ പേരില്‍ വരവ് വച്ചാല്‍ മതി.ഡിസ്റ്റ്രിബുിഷന്‍ മാഗസിന്‍ ക്ളിക്ക് ആയതിന് ശേഷം മാത്രം അന്നത്തെ റേറ്റിലോ പഴയ റേറ്റിലോ നല്‍കാം.
4) ബ്ളോഗര്‍മാര്‍ അല്ലാത്ത വായനക്കാരെ എങ്ങനെ ആകര്‍ഷിക്കാന്‍ കഴിയും എന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
വളരെ നല്ല തുടക്കം.
വിജയാശംസകള്‍ നേരുന്നു!
വളരെ ശ്ലാഘനീയമായ കാല്‍ വയ്പ്പാണിതു്.
എല്ലാ വിജയാശംസകളോടൊപ്പം പൂര്‍ണ്ണ പിന്തുണയും അറിയിക്കുന്നു.
പരാതി എന്തായാലും ഉണ്ടാവാതിരിക്കുമോ? ഉണ്ടാവും എന്ന് തന്നെ കരുതുക (ഉണ്ടാവാതിരിക്കട്ടെ).
ചെയ്യാവുന്നത് (എല്ലാവര്‍ക്കും അറിയാവുന്ന/പലരും പറഞ്ഞത് തന്നെ):
1. ഓരോ ബ്ലോഗറും തന്റെ പോസ്റ്റ് എടുത്ത് കൈയ്യില്‍ പിടിച്ചിട്ട് തന്നോടുതന്നെ ചോദിക്കുക, ഇത് പ്രസിദ്ധീകരിക്കാന്‍ വകുപ്പുള്ള സാധനമാണോ? വേണമെങ്കില്‍ ഒന്നുരണ്ട് ആള്‍ക്കാരോട് അഭിപ്രായം ചോദിക്കുകയോ റിവ്യൂ ചെയ്യിക്കുകയോ ചെയ്യുക. അങ്ങിനെ ഓരോരുത്തരും തീരുമാനിക്കുക, തന്റെ പോസ്റ്റ് ബ്ലോഗ് ഡൈജസ്റ്റിന് അയയ്ക്കണോ വേണ്ടയോ എന്ന്.
2. ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറായ ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് ഉണ്ടാക്കുക. അവര്‍ എത്രയൊക്കെ ഇന്‍വോള്‍വ്‌മെന്റും താത്‌പര്യവും ആത്മാര്‍ത്ഥതയും കാണിച്ചാലും ചിലപ്പോള്‍ ചീത്ത കേട്ടേക്കാം (കേള്‍ക്കാതിരിക്കട്ടെ-എന്ന് പറഞ്ഞാല്‍ പയ്യെപ്പറ). എങ്കിലും സാമാന്യം നല്ല രീതിയിലുള്ള ഒരു തിരഞ്ഞെടുപ്പ് അവര്‍ നടത്തുക.
3. ആ എഡിറ്റോറിയല്‍ ബോര്‍ഡിന് ഏതെങ്കിലും ബ്ലോഗിലെ ഏതെങ്കിലും ഒരു പോസ്റ്റ് ഇഷ്ടപ്പെട്ടു, പക്ഷെ ബ്ലോഗുടമ അയച്ചില്ലെങ്കില്‍ അയാളോട് ചോദിക്കുക, അങ്ങിനെയും കുറെ സംഘടിപ്പിക്കുക.
4. ബ്ലോഗര്‍മാര്‍ക്ക് ഡൈജസ്റ്റ് വേണം, ഡൈജസ്റ്റിന് ബ്ലോഗര്‍മാര്‍ വേണം-ഇത്തരം രണ്ട് അവസ്ഥകളായിരിക്കും ഉണ്ടാവുക മിക്കവാറും. ബ്ലോഗര്‍മാര്‍ക്ക് ഡൈജസ്റ്റാണ് വേണ്ടതെങ്കില്‍ ഡൈജസ്റ്റിന് തിരഞ്ഞെടുക്കാനും തീരുമാനമെടുക്കാനും ഒന്നുകൂടി സ്വാതന്ത്യമുണ്ടായിരിക്കും. ഇനി ഡൈജസ്റ്റിന് ബ്ലോഗര്‍മാരാണ് വേണ്ടതെങ്കില്‍ സംഗതി ഒന്നുകൂടി ഈസി-പക്ഷെ അപ്പോള്‍ നിലവാരമെന്ന ഒരു സംഗതി പ്രശ്‌നമാവുമായിരിക്കും.
ഏത് പോസ്റ്റിന്റെയും നിലവാരം ഒരു സെക്കന്റുകൊണ്ട് കണ്ടുപിടിക്കുന്ന നിലവാരോമീറ്റര്‍ ജപ്പാനിലെ സുസുക്കി കമ്പനി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നേ ഉള്ളൂ എന്നതിനാലും നിലവാരത്തിന്റെ അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡ് നിര്‍വ്വചിക്കപ്പെട്ട് വരുന്നേ ഉള്ളൂ എന്നതിനാലും തല്‍ക്കാലം ഐന്‍സ്റ്റൈനിന്റെ ആപേക്ഷിക സിദ്ധാന്തപ്രകാരം നിലവാരം വെറും ആപേക്ഷികം എന്ന് കരുതുക. അല്ലായിരുന്നെങ്കില്‍ എന്റെ ഏറ്റവും ഉദാത്തമായ ഈ കൃതി പ്രസിദ്ധീകരിച്ച് കഴിഞ്ഞപ്പോള്‍ അതുല്ല്യേച്ചി എനിക്ക് നെല്ലിക്കാ തളം ഓഫര്‍ ചെയ്യില്ലായിരുന്നല്ലോ :)
എല്ലാവിധ ആശംസകളും കള്ളും.
am new to blog.any help from Thrissur i can offer
എല്ലാ വിധ ആശംസകളും, ഒപ്പം എന്നാല്‍ കഴിയുന്നവരെ വരിക്കാരാക്കാനും ശ്രമിക്കാം.
ആശംസകളോടെ...
ഇതിന്റെ ചിട്ടവട്ടങ്ങള്‍ എല്ലാം പിന്നാലെ വരുമെന്നു പ്രതീക്ഷിക്കുന്നു.
-സുല്‍
ആശംസകള്‍. എല്ലാവിധ സഹായ സഹകരണങ്ങളും..
എല്ലാ വിധ ആശംസകളും, ഒപ്പം കഴിയുന്നവരെ വരിക്കാരാക്കാനും ശ്രമിക്കാം
വളരെ നല്ല ഉദ്യമം...എല്ലാവിധ ഭാവുകങ്ങളും നന്മകളും നേരുന്നു...
എനിക്കൊരു അഭിപ്രായമുണ്ട്, ഓരോ പ്രാവശ്യവും അച്ചടിക്കുന്നതിന് 4 ദിവസം മുന്‍പ് അച്ചടിക്കപ്പെടാന്‍ പോകുന്നവയുടെ ലിക്ങ്കുകള്‍ മാത്രമായി ഒരു പോസ്റ്റിടുക,എന്നിട്ട് മറ്റു ബ്ലോഗ്ഗേഴ്‍സിന് നല്ലതു തെരെഞെടുക്കാനായി വോട്ടിങ് പോലുള്ള മാര്‍ഗ്ഗങള്‍ ഉപയോഗിക്കുക. ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയവ പ്രസിദ്ധീകൃത യോഗ്യമായി തെരെഞ്ഞെടുക്കുക.
എല്ലാവിധ സഹായ സഹകരണങ്ങളും..
എല്ലാ വിധ ആശംസകളും
ഇങ്ങനെയൊരു തീരുമാനം എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്...
ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് വെച്ച് സൃഷ്ടികള്‍ തിരഞ്ഞെടുത്താല്‍ എറെ പ്രയോജനപ്രദമാകും...സമ്പൂര്‍ണാധികാരമുള്ള ഒരു എഡിറ്റോറിയല്‍ ബോര്‍ഡാകണമെന്ന് മാത്രം....സൃഷ്ടികള്‍ ലോട്ടറി ടിക്കറ്റ് പോലെ നറുക്കിടുന്നത് ശരിയാണെന്ന് തോന്നുന്നില്ല..എന്തായാലും ബ്ലോഗേഴ്സ് തന്നെ വരിക്കാരായാല്‍ മാത്രം ഈ ഉദ്യമം വിജയിക്കുമെന്നാണ് തോന്നുന്നത്...
എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു....
Post a Comment