Wednesday, August 1, 2007

കുറുമാന്റെ പുസ്തകം വാങ്ങാന്‍

പ്രിയപ്പെട്ടവരേ,

നാമേവരും ബ്ലോഗില്‍ വായിച്ച പ്രിയ ബ്ലോഗര്‍ രാഗേഷ് കുറുമാന്റെ വിഖ്യാത കൃതി ‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍’ ഈ വരുന്ന അഞ്ചാം തിയതി റെയിന്‍ബോ ബുക് പബ്ലിഷേര്‍സ് പുറത്തിറക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. പ്രകാശനം നടക്കുന്ന ഹാളില്‍ നിന്നു തന്നെ ഇതിന്റെ ഒരു കോപ്പി സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവരാണു നമ്മള്‍. എന്നാല്‍ എല്ലാവര്‍ക്കും അത് സാധിക്കില്ലല്ലോ.

ഈ പുസ്തകം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ അവരുടെ ഇന്ത്യയിലുള്ള ഏത് അഡ്രസ്സില്‍ വേണമെങ്കിലും പുസ്തകം എത്തിക്കാനുള്ള സജ്ജീകരണം മോബ് ചാനല്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ കുത്തിയാല്‍വരുന്ന ഓര്‍ഡര്‍ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രം മതി, അഞ്ചാം തിയതി വരെ ലഭിക്കുന്ന എല്ലാ ഓര്‍ഡറുകളും അന്ന് തന്നെ ഡെസ്പാച്ച് ചെയ്യുന്നതാണ്.
തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ ഇത് വി.പി.പി ആയി നിങ്ങളുടെ അഡ്രസ്സില്‍ എത്തും.

അഞ്ചാം തിയതിക്ക് മുന്‍പ് ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കുറുമാന്‍ കയ്യൊപ്പിട്ട പുസ്തകമായിരിക്കും അയയ്ക്കുക എന്ന് അറിയിക്കാന്‍ സന്തോഷമുണ്ട്.

‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍’ക്ക് നിത്യന്‍ എഴുതിയ ആസ്വാദനം ഇവിടെ വായിക്കാം.

*വി.പി.പി. ചാര്‍ജ്ജ് അടക്കം പുസ്തകവില ഏകദേശം 99 രൂപ ആയിരിക്കും. ഇത് പോസ്റ്റ് മാന്‍ വശം കൊടുത്താല്‍ മതിയാവും.

Thursday, July 5, 2007

ജൂണിലെ സമ്മാനങ്ങള്‍

വിടരുന്ന മൊട്ടുകള്‍, മോബ് ചാനല്‍ എന്നീ സൈറ്റുകളില്‍ കഴിഞ്ഞമാസം വായിച്ച കൃതികളില്‍ സമ്മാനം നേടിയവയുടെ വിവരം താഴെ:

കഥ:ഓര്‍മ്മയുടെ താക്കോലുകള്‍ - കെ.ആര്‍.ആര്‍. നാരാണിപ്പുഴ

ലേഖനം:കൊമാല - കുട്ടന്‍ മേനോന്‍

ശാസ്ത്രം:പമ്പാ നദി നേരിടുന്ന ജലദൌര്‍ലഭ്യം - സുജിത് ഭക്തന്‍

പാചകം:സ്പഗേത്തി മോണ്‍ വോംഗൊളെ - സുന്ദരന്‍

വിജയികള്‍ക്ക് ഇ മെയില്‍ അയച്ചിട്ടുണ്ട്, ഇഷ്ടമുള്ള 2 പുസ്തകങ്ങള്‍ മോബ് ചാനല്‍ ബുക്ക് സ്റ്റോറില്‍ നിന്നും സെലക്ട് ചെയ്യുക, അഡ്രസ് ലൈന്‍ 1ല്‍ ബ്രാക്കറ്റില്‍ വിന്നറെന്നെഴുതിയാല്‍ മതിയാകും.

മോബ് ചാനലിനു വേണ്ടി,
ബ്ലോഗ് ഡൈജസ്റ്റ് ടീം.

Monday, July 2, 2007

WANTED::ആവശ്യമുണ്ട്

മോബ്‌ചാനല്‍ പോര്‍ട്ടലില്‍ കണ്ടെന്റ് എഴുതുവാന്‍ പാര്‍ട് ടൈം ജോലി ഒഴിവുണ്ട്.
കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് റീച്ച്, വരമൊഴി/മൊഴി ഉപയോഗിച്ച് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിവ്, പുതുതായി കാണുന്ന/കേള്‍ക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ താല്പര്യം എന്നിവയാണു യോഗ്യതകള്‍.
താല്പര്യമുള്ളവര്‍ mobchannel@gmail.com എന്ന വിലാസത്തില്‍ resume അയച്ചു തരിക.

നന്ദി.

Saturday, June 30, 2007

പണിപ്പുരയില്‍ നിന്ന്

പ്രിയരേ,
ബ്ലോഗ് ഡൈജസ്റ്റ് അച്ചടിച്ച് പുറത്തിറക്കുക എന്ന ഏറെ നാളത്തെ സ്വപ്നം പൂവണിയുകയാണ്.
ഈ ബ്ലോഗിലും തുടര്‍ന്ന് മറ്റു ബ്ലോഗിലും സജീവമായി നടന്ന ചര്‍ച്ചകളുടെ നല്ല വശങ്ങളുള്‍ക്കൊണ്ട് ഒരു സംഘം ബ്ലോഗര്‍മാര്‍ ഇതിന്റെ സാക്ഷാല്‍ക്കാരത്തിനായി രാപകല്‍ പ്രയത്നിക്കുന്നു.
ചിലര്‍ പ്രസിദ്ധീകരണ യോഗ്യമായ രചനകള്‍ കണ്ടെത്തുന്നതില്‍ വ്യാപൃതരായിരിക്കുമ്പോള്‍ മറ്റു ചിലര്‍ എഡിറ്റിംഗ്, ലേയൌട്ട്, ഫോണ്ട് കണ്വേര്‍ഷന്‍ എന്നീ ജോലികളില്‍ മുഴുകിയിരിക്കുന്നു.
അവസാനവാക്ക് നമ്മളോരോരുത്തരുടേതും തന്നെ. അതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ ഈ പുസ്തകത്തിനായി തയ്യാറാക്കിയ പുറംചട്ട ഇവിടെ പ്രിവ്യൂ ചെയ്യാന്‍ സാധിക്കുന്നതാണ് എന്ന് അറിയിക്കട്ടെ.

പ്രസിദ്ധീകരണ യോഗ്യമെന്ന് തോന്നുന്ന കൃതികള്‍ കമന്റിലൂടെ ചൂണ്ടിക്കാണിക്കുകയോ ഞങ്ങള്‍ക്ക് അയച്ചുതരികയോ ചെയ്യാനുള്ള സമയം ഇനിയും അതിക്രമിച്ചിട്ടില്ല എന്നുകൂടി അറിയിക്കുന്നു.

ആശംസകളോടെ,

ബ്ലോഗ് പുസ്തക സംഘം.

Tuesday, June 26, 2007

ഡെയിലി ക്വിസ് ടൈം

ഇതാ ഒരു തകര്‍പ്പന്‍ മത്സരം.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം,

എല്ലാ ദിവസവും സമയം കിട്ടുന്നതനുസരിച്ച് ഒരു തവണ മോബ് ചാനലില്‍ പോയി ക്വിസ് മാസ്റ്റര്‍ എന്ന ബട്ടണില്‍ അമര്‍ത്തുക. ലളിതമായ ഒരു ചോദ്യം നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. :)ഇതിന്റെ ഉത്തരം mobchannel@gmail.com എന്ന വിലാസത്തില്‍ അറിയിക്കുക. മാസം തോറും ഏറ്റവും കൂടുതല്‍ ശരിയുത്തരം നല്‍കുന്ന വിജയിക്ക് പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങള്‍ സമ്മാനവും ലഭിക്കും.

Tuesday, June 19, 2007

സ്ക്രാപ് യുവര്‍ ഡ്രീംസ്

ഇന്റര്‍നെറ്റിന്റെ ഏതെങ്കിലും ഒരു കോണില്‍ നിങ്ങള്‍ കോറിയിട്ട ഒന്ന് ലോകം കേള്‍ക്കെ വിളിച്ചു പറയാന്‍ ഇതാ മോബ് ചാനല്‍ അവതരിപ്പിക്കുന്നു, മറ്റാരും ഇതുവരെ തരാത്ത അതിനൂതന സൌകര്യം!

നിങ്ങളുടെ ഈ മെയില്‍ ഐഡിയും രെജിസ്ട്രേഷന്‍ സമയത്ത് നിങ്ങള്‍ തിരഞ്ഞെടുത്ത പാസ് വേഡും ഉപയോഗിച്ച് മോബ് ചാനലില്‍ പ്രവേശിക്കുക, ശേഷം ഇടതു വശത്തെ ബ്ലോഗ് ഡൈജസ്റ്റ് ബട്ടണില്‍ മൌസ് അമര്‍ത്തുക. ഇപ്പോള്‍ നിങ്ങള്‍ സ്ക്രാപ്പ് ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞു..

ഇനി മുകളില്‍ മാനേജ് ബ്ലോഗ്സ് എന്നതിനു വലത് വശത്തായി കാണുന്ന scrap ല്‍ അമര്‍ത്തൂ.. നിങ്ങള്‍ ലോകരെ അറിയിക്കാനുദ്ദേശിക്കുന്ന പേജിന്റെ ലിങ്കും ഈ ലിങ്കില്‍ ഉള്‍പ്പെടുന്ന രചനയുടെ ചെറു വിവരണവും നിങ്ങള്‍ക്കിവിടെ നല്‍കാം. ഇതുള്‍ക്കൊള്ളേണ്ട വിഭാഗം (text/audio/video) തെരഞ്ഞെടുത്ത ശേഷം പബ്ലിഷ് സ്ക്രാപ്പ് എന്ന ബട്ടണില്‍ പ്രെസ്സ് ചെയ്യൂ.. നിങ്ങളുടെ സന്ദേശം ലോകം അറിഞ്ഞു തുടങ്ങി!!

വരൂ.. ഇ-ലോകത്തെ നമുക്ക് കൈക്കുമ്പിളിലാക്കാം.

ഈ സൌകര്യം മലയാളം ബ്ലൊഗുകളെ കൂടുതല്‍ പേരിലെത്തിക്കുന്നതിനായി ഉള്‍പ്പെടുത്തിയത്.
മെംബര്‍ഷിപ് ആവശ്യമുള്ളവര്‍ ദയവായി അവരവരുടെ ഇ മെയില്‍ ഐഡി കമന്റായി ഇവിടെ അറിയിക്കുകയോ അല്ലെങ്കില്‍ mobchannel@gmail.com എന്ന വിലാസത്തില്അവശ്യപ്പെടുകയൊ ചെയ്യുക.

Monday, June 18, 2007

പുതുമയാര്‍ന്ന ഒരു സമ്മാനം

പുസ്തക പ്രേമികള്‍ക്കിതാ പുതുമയാര്‍ന്ന ഒരു സമ്മാനം.
ഇന്റര്‍നെറ്റിലാദ്യമായി സ്വതന്ത്രമായ പുസ്തക കൈമാറ്റത്തിനു സംവിധാനമൊരുക്കി മോബ് ചാനല്‍ നിങ്ങളെ വീണ്ടും ആദരിക്കുന്നു.

മോബ് ചാനല്‍ സൈറ്റിലെ ട്രേഡ് ബുക്സ് എന്ന ബട്ടണ്‍ ഒന്ന് അമര്‍ത്തുകയെ വേണ്ടൂ, നിങ്ങളുടെ കൈവശമുള്ള ഒരു പുസ്തകം മറ്റൊരാള്‍ക്ക് കൈമാറുകയോ അല്ലെങ്കില്‍ നിങ്ങള്‍ക്കാവശ്യമുള്ള ഒരു പുസ്തകത്തിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയോ ആവാം.

ഇനി ആരെങ്കിലും ആവശ്യപ്പെട്ടിട്ടുള്ളതോ, അല്ലെങ്കില്‍ കൈമാറ്റത്തിനു സന്നദ്ധരാണെന്ന് അറിയിച്ചിട്ടുള്ളതോ ആയ പുസ്തകങ്ങളുടെ പട്ടികയാണ് കാണേണ്ടതെങ്കിലോ? ലിസ്റ്റിംഗ്സില്‍ അമര്‍ത്തുക. നിങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകം നിങ്ങളുടെ വിരല്‍ത്തുമ്പില്‍!

അപ്പോള്‍ ഇനി മടിക്കേണ്ട കാര്യമില്ല. വായന കഴിഞ്ഞ് അലമാരയുടെ മുകളിലും മുറിയുടെ കോണിലും മേശയുടെ മൂലയിലുമൊക്കെ വിശ്രമിക്കുന്ന പുസ്തകങ്ങള്‍ പൊടി തട്ടി എടുത്തോളൂ, നിങ്ങളുടെ കൈവശമുള്ള ഈ പുസ്തകങ്ങള്‍ ഒന്നു വായിക്കാന്‍ കൊതിക്കുന്ന അനേകരുണ്ടാകാം നമ്മുടെയിടയില്‍. അല്പം സമയം മാത്രം ചിലവാക്കിയാല്‍ ഏതൊരാള്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഇതിന് സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യവുമില്ല.

ഉടന്‍ പുസ്തക കൈമാറ്റം തുടങ്ങിക്കോളൂ..

സന്തോഷം പകരുന്ന വായന നേരുന്നു.. ആശംസകള്‍.

Wednesday, June 6, 2007

മോബ് ചാനലില്‍ ഫ്രീ പബ്ലിഷിംഗിന് അവസരം

പ്രിയമുള്ളവരേ,

മോബ് ചാനലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിലേക്കുള്ള എന്‍‌ട്രികള്‍, ബ്ലോഗ് ഡൈജസ്റ്റില്‍ പ്രസിദ്ധീകരിക്കപ്പെടേണ്ട രചനകള്‍ തുടങ്ങിയവയുടെ തെരഞ്ഞെടുപ്പ് എളുപ്പമാക്കുന്നതിനായി ഇതാ പുതിയൊരു സംവിധാനം. ഓരോരുത്തര്‍ക്കും അവരവരുടെ ബ്ലോഗുകളില്‍ സ്വന്തം സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ത്തന്നെ അതിന്റെ ഫീഡ് മോബ് ചാനലിലും നല്‍കുക വഴി കൂടുതല്‍ വായനക്കാരെയും നേടാം. കൂടാതെ മാസം തോറും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങളും നേടാം.

ഓരോ സ്റ്റെപ്പുകളായി നമുക്ക് നമ്മുടെ പോസ്റ്റുകള്‍ മോബ് ചാനലില്‍ പബ്ലിഷ് ചെയ്യാം..

1. മോബ് ചാനല്‍.കോം എന്ന സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ പോസ്റ്റുകള്‍ അവിടെയും ദൃശ്യമാക്കുവാന്‍ ആദ്യം ചെയ്യേണ്ടത് ഈ സൈറ്റില്‍ ലോഗിന്‍ ചെയ്യുക എന്നതാണ്.2. ലോഗിന്‍ ആയിക്കഴിയുമ്പോള്‍ ബ്ലോഗ് ഡൈജെസ്റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇതു വരെ മറ്റുള്ള ബ്ലോഗേഴസ് പബ്ലിഷ് ചെയ്ത എല്ലാ ബ്ലോഗുകളുടേയും ഇവിടെ കാണാം.

3. മുകളില്‍ തന്നെയുള്ള ലിങ്കുകളുടെ കൂട്ടത്തില്‍ ഉള്ള മാനേജ് ബ്ലോഗ്സ്(manage blogs) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതാണ് നമ്മുടെ ബ്ലോഗുകള്‍ പബ്ലിഷ് ചെയ്യാനുള്ള കണ്‍ട്രൊള്‍ പാനല്‍.

4. ഇതില്‍ നമ്മള്‍ നമ്മുടെ ബ്ലോഗ് ഡീറ്റയിത്സ് ഇന്‍പുട്ട് ചെയ്യണം.
ഇനിയുള്ള സ്ക്രീനുകളില്‍, ഇന്ത്യയില്‍ നിന്നും ഞാന്‍ ആലപ്പുഴക്കാരന്‍ എന്ന ബ്ലോഗ് റെജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഡീറ്റയിത്സ് കാണാം.

ഇവിടെ സംശയം വരാന്‍ ഒരു ഫീല്‍ഡ് മാത്രം, അത് ആര്‍ എസ് എസ്/ആറ്റം ആണ്..
ബ്ലൊഗ്ഗെര്‍ അക്കൌണ്ട് ഉള്ളവര്‍ നിങളുടെ അഡ്രെസ്സ് കഴിഞ ശേഷം /atom.xml എന്ന് കൂട്ടി ചേര്‍ക്കുക.
വേര്‍ഡ് പ്രെസ്സ് ഉപയോഗിക്കുന്നവര്‍ക്ക് RSS ഇനെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഇവിടെ പോവുക.

ബ്ലോഗ് ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് സെലക്റ്റ് ചെയ്യുക.. അതിന് ശേഷം ഭാഷയും കൂടി തിരഞെടുത്ത ശേഷം സബ്മിറ്റ് എന്ന ബട്ടണ്‍ അമക്കുക.. കഴിഞ്ഞു.
ഒന്ന് സ്ക്രോള്‍ ചെയ്ത് നോക്കിക്കേ..! നിങ്ങളുടെ പോസ്റ്റുകള്‍ കാണാന്‍ കഴിയുന്നില്ലേ?
ഇനി നമ്മള്‍ക്ക് ഇത് അങ്ങ് പബ്ലിഷ് ചെയ്താലോ?
അതിന് ആദ്യം ഏത് ബ്ലോഗ് ആണ് പബ്ലിഷ് ചെയ്യാന്‍ പോകുന്നത് എന്ന് തീരുമാനിക്കാം, ഇവിടെ കൊടുത്തിരിക്കുന്നത് ഞാന്‍ എന്റെ “പ്രീ-ഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നുമല്ല.... “ എന്ന ബ്ലോഗ് പബ്ലിഷ് ചെയ്യുന്നത് എങ്ങനെ എന്നാണ്.

ആ ബ്ലോഗിലേ "Publish" എന്ന ബട്ടണില്‍ ഞെക്കിയാല്‍ ആ പോസ്റ്റിന്റെ ഒരു കോപ്പി മോബ് ചാനലിലും വരും.
* ഏത് കാറ്റഗറി ആണ് ആ പോസ്റ്റ് എന്നതും സെലക്റ്റ് ചെയ്യണേ...

“സക്സസ്.. അങനെ നമ്മള്‍ ബ്ലോഗ് പബ്ലിഷ് ചെയ്തു. ചിത്രത്തില്‍ കാണുന്നപോലെ ആ ബ്ലോഗ് വിവരം ഇടത്ത് വശത്ത് കാണാം.

മോബ് ചാനലില്‍ രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഇങ്ങനെ പബ്ലിഷ് ചെയ്യാന്‍ സാധിക്കൂ. മെംബര്‍ഷിപ് വേണ്ടവര്‍ ദയവായി ഈ മെയില്‍ ഐഡി കമന്റിലിടുക. ഉടന്‍ അയച്ചു തരാം.

തയ്യാറാക്കിയത്: ആലപ്പുഴക്കാരന്‍

റെഫറന്‍സ്
http://help.blogger.com/bin/answer.py?answer=42014
http://wordpress.com/features/
www.feedburner.com/

Tuesday, June 5, 2007

ബ്ലോഗ് മത്സരത്തില്‍ മെയ് മാസത്തെ വിജയികള്‍

പ്രിയ ബൂലോകരെ,

വിടരുന്നമൊട്ടുകള്‍ www.mobchannel.com ന്റെ സഹകരണത്തോടെ മെയ് മാസത്തില്‍ നടത്തിയ മത്സരത്തില്‍ സമ്മാനം നേടിയ ബ്ലോഗുകള്‍ ഇവയാണ്.

ദൃശ്യന്റെ കവിത: വേര്‍പാടിനിടയിലൊരു കൂടിക്കാഴ്ച

സ്വപ്ന അനു.ബി.ജോര്‍ജ്ജിന്റെ ലേഖനം: മനസ്സിന്റെ ശക്തി നിങ്ങളുടെ ഉള്ളില്‍തന്നെ

ആലപ്പുഴക്കാരന്റെ കഥ: ചിന്തകള്‍ ഇവ പെയ്തൊഴിയുന്നില്ല.....വിജയികള്‍ക്കഭിനന്ദനങ്ങള്‍... www.mobchannel.comന്റെ ബുക്ക് സ്റ്റോറില്‍ നിന്നും ഇഷ്ടമുള്ള 2 പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കുന്നു...

Monday, June 4, 2007

പാചകമത്സരം

പ്രിയമുള്ളവരേ,

ഈ ബ്ലോഗില്‍ നടന്ന ചര്‍ച്ചകള്‍ കൂടാതെ ബഹുമാന്യരായ ദേവന്റെയും ഗന്ധര്‍വ്വന്റെയും പോസ്റ്റുകളില്‍ നടന്ന ചര്‍ച്ചകളിലുയര്‍ന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുള്‍ക്കൊണ്ട് ബ്ലോഗ് ഡൈജസ്റ്റ് ടീം അതിന്റെ ജോലികളുമായി മുന്നോട്ട് പോകുന്നു.

മോബ് ചാനല്‍ എന്ത്, എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെ വായിക്കാം. . ഇതിനൊപ്പം ചേരാന്‍, ഒന്നിച്ചു മുന്നേറാന്‍ മാന്യ മലയാളി സഹോദരങ്ങളെ സാദരം ക്ഷണിക്കുന്നു.

ഇതിനിടെ മോബ് ചാനല്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന പാചക പുസ്തകത്തിലേക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍‌ട്രികള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറോളം പാചകക്കുറിപ്പുകളുള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ പാചകക്കുറിപ്പിനും സമ്മാനമായി മോബ് ചാനല്‍ ലിസ്റ്റ് ചെയ്തിട്ടുള്ള നൂറുരൂപവരെ വിലയുള്ള ഓരോ പുസ്തകങ്ങള്‍ സൌജന്യമായി സ്വന്തമാക്കാം. ഒരാള്‍ക്ക് എത്ര പാചകക്കുറിപ്പ് വേണമെങ്കിലും അയയ്ക്കാവുന്നതാണ്.

സമയം പാഴാക്കാതെ നിങ്ങളുടെ ഇഷ്ടപാചകം ഇവിടെ പബ്ലിഷ് ചെയ്യൂ.
ആശംസകള്‍.

Tuesday, May 29, 2007

ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞത്

പ്രിയമുള്ളവരേ,

ബ്ലോഗ് ഡൈജസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന ഏതാനും വസ്തുതകള്‍ മുന്‍പത്തെ പോസ്റ്റില്‍ പ്രതിപാദിക്കുകയുണ്ടായി. തുടര്‍ന്ന് നമ്മള്‍ക്കിടയില്‍ നിന്ന് ലഭിച്ച വിലപ്പെട്ട പ്രതികരണങ്ങളെ പഠനവിധേയമാക്കി തീരുമാനിച്ച ചില കാര്യങ്ങള്‍ നാമേവരുടെയും അറിവിലേക്കായി ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.

1. മലയാളത്തില്‍ ബ്ലോഗ് എഴുതുന്നവരുടെ സൃഷ്ടികള്‍ മാസം തോറും അച്ചടിച്ച് പുറത്തിറക്കുക. ഈ പ്രസിദ്ധീകരണം മറ്റേത് മലയാളം പ്രസിദ്ധീകരണത്തോടും കിടപിടിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാവണം ലക്ഷ്യം.

2. മാസികയുടെ ടൈപ്പ് സെറ്റിംഗ്, ലേയൌട്ട്, പ്രൂഫ് റീഡിംഗ്, പ്രിന്റിംഗ് എന്നീ ജോലികള്‍ ഇക്കാസിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയില്‍ ചെയ്യാന്‍ തീരുമാനമായി.

3. മാസിക വായനക്കാരിലെത്തിക്കുക എന്ന കീറാമുട്ടി മോബ്‌ചാനല്‍ കൈകാര്യം ചെയ്യും. മോബ് ചാനല്‍ ഡോട് കോം ജൂണ്‍ അഞ്ചു മുതല്‍ കൊച്ചിയില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

4. ആദ്യലക്കം മാസിക പുറത്തിറക്കുന്നതിനുള്ള ചെലവ് മോബ് ചാനല്‍ വഹിക്കും. പിന്നീടുള്ള ലക്കങ്ങളുടെ പ്രസിദ്ധീകരണത്തില്‍ ചെലവ് വഹിക്കാന്‍ തയ്യാറാവുന്ന ആര്‍ക്കും പങ്കാളികളാകാവുന്നതാണ്.

5. മാസികയുടെ വാര്‍ഷിക വരിസംഖ്യ ഇന്ത്യയില്‍ 200നും 300നും ഇടയിലുള്ള ഒരു തുകയായിരിക്കും. (വിവിധ രാജ്യങ്ങളിലേക്കുള്ള പോസ്റ്റല്‍ ചിലവും മറ്റും പരിശോധിച്ചു വരുന്നു. തപാല്‍ ചിലവിലെ വ്യത്യാസമനുസരിച്ച് വിവിധ രാജ്യങ്ങളിലേക്കുള്ള നിരക്കുകള്‍ വ്യത്യാസപ്പെടാം) ഇതു സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ വൈകാതെ തീരുമാനമാക്കാം.

6. മാസിക പ്രസിദ്ധീകരണത്തിലൂടെ ലാഭമുണ്ടാകുന്നുവെങ്കില്‍ അതില്‍ ചെലവു കഴിച്ചുള്ള തുക ബ്ലോഗര്‍മാര്‍ക്കിടയില്‍ത്തന്നെ പങ്കുവയ്ക്കും.

7. പരസ്യം കിട്ടിയാല്‍ സ്വീകരിക്കും. അതിന്റെ താരിഫ് തയ്യാറായി വരുന്നു. താല്പര്യമുള്ളവര്‍ക്ക് ആവശ്യപ്പെടുന്ന മുറയ്ക്ക് മെയില്‍ ചെയ്യുന്നതാണ്.

8. പ്രസിദ്ധീകരിക്കപ്പെടുന്ന രചനകളുടെ ഉടമകള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആദ്യലക്കം പരീക്ഷണാടിസ്ഥാനത്തിലുള്ള ഒന്നായതിനാല്‍ ഇത്തവണ പ്രസിദ്ധീകരിക്കപ്പെടുന്ന രചനകള്‍ അയയ്ക്കുന്നവര്‍ക്ക് പുസ്തകങ്ങളാവും പാരിതോഷികമായി ലഭിക്കുക. ഇത് മാസിക പ്രസിദ്ധീകരിക്കുന്നതിനു മുന്‍പു തന്നെ അവരുടെ വിലാസത്തില്‍ എത്തിക്കുന്നതാണ്.

9. രചനകളുടെ തിരഞ്ഞെടുപ്പ്: സ്വന്തം എഴുത്തുകൊണ്ട് സര്‍വ്വ സമ്മതരായ ബ്ലോഗെഴുത്തുകാരില്‍ നിന്ന് നാലുപേര്‍ വീതം ഉള്‍ക്കൊള്ളുന്ന ഒരു സമിതിയുടെ റേറ്റിംഗ് ആണ് ഓരോ ലക്കത്തിലും പ്രസിദ്ധീകരിക്കപ്പെടുന്ന കൃതികളെ തെരഞ്ഞെടുക്കുന്നത്. ഈ സമിതിയംഗങ്ങള്‍ ഓരോ മാസവും മാറിക്കൊണ്ടിരിക്കും.

ഇത്രയും കാര്യങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടു പോകാമെന്ന് കരുതുന്നു. വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ട വിഷയം ഇത് നാമെല്ലാവരുടെയും സംരംഭമാണ്, ആരും തന്നെ കാഴ്ചക്കാരായി മാറിയിരിക്കേണ്ടവരല്ല എന്നതാണ്. മാസിക വിതരണം ചെയ്യാനുള്ള എല്ലാ അടിസ്ഥാന സൌകര്യങ്ങളും ഒരുക്കിയാലും പലയിടങ്ങളിലും (ഗള്‍ഫ് രാജ്യങ്ങള്‍, യു എസ് ) കൃത്യ സമയത്ത് ഇതെത്തിക്കാനുള്ള ചിലവ് അതിഭീമമാണ്. ഇത് ചുരുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്. അതിനെപ്പറ്റി ഒരു ചര്‍ച്ച ആവാമെന്ന് തോന്നുന്നു.

മുന്നോട്ടു തന്നെ, അല്ലേ കൂട്ടരേ?

Monday, May 28, 2007

ബ്ലോഗ് ഡൈജസ്റ്റ് സാക്ഷാല്‍ക്കരിക്കപ്പെടുന്നു

പ്രിയപ്പെട്ടവരേ,
നാമെല്ലാം ഒരുപാടാഗ്രഹിച്ച ഒന്ന് യാഥാര്‍ത്ഥ്യമാവുന്നു.
ബ്ലോഗിലെഴുതുന്നവരുടെ തിരഞ്ഞെടുത്ത രചനകള്‍ ഒരു മാസികയായി അച്ചടിച്ച് പുറത്തിറക്കുക, അത് മുടങ്ങാതെ തുടരുക.ബ്ലോഗും ഇന്റര്‍നെറ്റും പ്രാപ്യമല്ലാത്ത വായനക്കാരില്‍ വരെ നമ്മുടെ കൃതികള്‍ എത്തിക്കാം എന്നത് നമ്മുടെ എഴുത്തുകളെ കൂടുതല്‍ വ്യാപ്തിയുള്ളതാക്കാന്‍ സഹായിക്കുമെന്നുതന്നെ പ്രത്യാശിക്കാം.

ഈ സംരംഭം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത് വിടരുന്ന മൊട്ടുകള്‍ എന്ന കമ്യൂണിറ്റി ബ്ലോഗിലൂടെയും മോബ് ചാനലി ലൂടെയും നമുക്ക് സുപരിചിതനായ ഗുണാളനാണ്. ഈ ഉദ്യമം വിജയകരമാക്കുന്നതിനു വേണ്ട അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുന്നതിനായി ഒരു ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്ത് നടന്നു. ചാരുകേശി, ആലപ്പുഴക്കാരന്‍, കണ്ണൂരാന്‍, ഇക്കാസ് , അനംഗാരി, ഗുണാളന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായ പങ്കു വഹിച്ചു. കൊച്ചി ആസ്ഥാനമാക്കി ഈ ബ്ലോഗു മാസികയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമെടുത്തു.ആദ്യലക്കം ജൂലൈ മാസത്തില്‍ പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷ. അച്ചടി, വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളും കൊച്ചിയില്‍ നിന്ന് തന്നെ ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നത്.ഈ പ്രസിദ്ധീകരണം മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാ മലയാളം ബ്ലോഗെഴുത്തുകാരുടെയും ഒറ്റക്കെട്ടായ പിന്തുണ ബ്ലോഗ് ഡൈജസ്റ്റ് ടീമിന് ആവശ്യമുണ്ട്.ഇക്കാര്യത്തില്‍ നമുക്കു തോന്നുന്ന എല്ലാ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സംശയങ്ങളും ചര്‍ച്ച ചെയ്യുക എന്നതാണ് നാം ഇപ്പോള്‍ വായിക്കുന്ന ഈ ബ്ലോഗിന്റെ ഉദ്ദേശ്യം. ഓരോരുത്തര്‍ക്കും ഇക്കാര്യവുമായി ബന്ധപ്പെട്ട് മനസ്സില്‍ തോന്നുന്നത് -അത് എന്തു തന്നെയായാലും- ഇവിടെ കമന്റായി രേഖപ്പെടുത്താന്‍ അപേക്ഷിക്കുന്നു.തങ്ങളുടെ രചനകള്‍ ഈ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മലയാളം ബ്ലോഗെഴുത്തുകാരും പ്രസിദ്ധീകരിക്കപ്പെടേണ്ട കൃതികള്‍ mobchannel at gmail.com എന്ന വിലാസത്തില്‍ ഉടന്‍ തന്നെ അയച്ചു തരുവാന്‍ താല്പര്യപ്പെടുന്നു. മറ്റു മെയിലുകളില്‍ നിന്ന് തിരിച്ചറിയാനുള്ള എളുപ്പത്തിന് സബ്ജക്ട് “ബ്ലോഗ് ഡൈജസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്“ എന്ന് ചേര്‍ക്കുക.


സ്നേഹത്തോടെ,

ബ്ലോഗ് ഡൈജസ്റ്റ് പ്രവര്‍ത്തകര്‍.