പ്രിയപ്പെട്ടവരേ,
നാമേവരും ബ്ലോഗില്‍ വായിച്ച പ്രിയ ബ്ലോഗര്‍ രാഗേഷ് കുറുമാന്റെ വിഖ്യാത കൃതി ‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍’ ഈ വരുന്ന അഞ്ചാം തിയതി റെയിന്‍ബോ ബുക് പബ്ലിഷേര്‍സ് പുറത്തിറക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. പ്രകാശനം നടക്കുന്ന ഹാളില്‍ നിന്നു തന്നെ ഇതിന്റെ ഒരു കോപ്പി സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവരാണു നമ്മള്‍. എന്നാല്‍ എല്ലാവര്‍ക്കും അത് സാധിക്കില്ലല്ലോ.
ഈ പുസ്തകം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ അവരുടെ ഇന്ത്യയിലുള്ള ഏത് അഡ്രസ്സില്‍ വേണമെങ്കിലും പുസ്തകം എത്തിക്കാനുള്ള സജ്ജീകരണം മോബ് ചാനല്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ കുത്തിയാല്‍വരുന്ന ഓര്‍ഡര്‍ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രം മതി, അഞ്ചാം തിയതി വരെ ലഭിക്കുന്ന എല്ലാ ഓര്‍ഡറുകളും അന്ന് തന്നെ ഡെസ്പാച്ച് ചെയ്യുന്നതാണ്.
തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ ഇത് വി.പി.പി ആയി നിങ്ങളുടെ അഡ്രസ്സില്‍ എത്തും.
അഞ്ചാം തിയതിക്ക് മുന്‍പ് ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കുറുമാന്‍ കയ്യൊപ്പിട്ട പുസ്തകമായിരിക്കും അയയ്ക്കുക എന്ന് അറിയിക്കാന്‍ സന്തോഷമുണ്ട്.
‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍’ക്ക് നിത്യന്‍ എഴുതിയ ആസ്വാദനം ഇവിടെ വായിക്കാം.
*വി.പി.പി. ചാര്‍ജ്ജ് അടക്കം പുസ്തകവില ഏകദേശം 99 രൂപ ആയിരിക്കും. ഇത് പോസ്റ്റ് മാന്‍ വശം കൊടുത്താല്‍ മതിയാവും.
Wednesday, August 1, 2007
Thursday, July 5, 2007
ജൂണിലെ സമ്മാനങ്ങള്‍
വിടരുന്ന മൊട്ടുകള്‍, മോബ് ചാനല്‍ എന്നീ സൈറ്റുകളില്‍ കഴിഞ്ഞമാസം വായിച്ച കൃതികളില്‍ സമ്മാനം നേടിയവയുടെ വിവരം താഴെ:
കഥ:ഓര്‍മ്മയുടെ താക്കോലുകള്‍ - കെ.ആര്‍.ആര്‍. നാരാണിപ്പുഴ
ലേഖനം:കൊമാല - കുട്ടന്‍ മേനോന്‍
ശാസ്ത്രം:പമ്പാ നദി നേരിടുന്ന ജലദൌര്‍ലഭ്യം - സുജിത് ഭക്തന്‍
പാചകം:സ്പഗേത്തി മോണ്‍ വോംഗൊളെ - സുന്ദരന്‍
വിജയികള്‍ക്ക് ഇ മെയില്‍ അയച്ചിട്ടുണ്ട്, ഇഷ്ടമുള്ള 2 പുസ്തകങ്ങള്‍ മോബ് ചാനല്‍ ബുക്ക് സ്റ്റോറില്‍ നിന്നും സെലക്ട് ചെയ്യുക, അഡ്രസ് ലൈന്‍ 1ല്‍ ബ്രാക്കറ്റില്‍ വിന്നറെന്നെഴുതിയാല്‍ മതിയാകും.
മോബ് ചാനലിനു വേണ്ടി,
ബ്ലോഗ് ഡൈജസ്റ്റ് ടീം.

Monday, July 2, 2007
WANTED::ആവശ്യമുണ്ട്
മോബ്‌ചാനല്‍ പോര്‍ട്ടലില്‍ കണ്ടെന്റ് എഴുതുവാന്‍ പാര്‍ട് ടൈം ജോലി ഒഴിവുണ്ട്.
കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് റീച്ച്, വരമൊഴി/മൊഴി ഉപയോഗിച്ച് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിവ്, പുതുതായി കാണുന്ന/കേള്‍ക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ താല്പര്യം എന്നിവയാണു യോഗ്യതകള്‍.
താല്പര്യമുള്ളവര്‍ mobchannel@gmail.com എന്ന വിലാസത്തില്‍ resume അയച്ചു തരിക.
നന്ദി.

Saturday, June 30, 2007
പണിപ്പുരയില്‍ നിന്ന്
പ്രിയരേ,
ബ്ലോഗ് ഡൈജസ്റ്റ് അച്ചടിച്ച് പുറത്തിറക്കുക എന്ന ഏറെ നാളത്തെ സ്വപ്നം പൂവണിയുകയാണ്.
ഈ ബ്ലോഗിലും തുടര്‍ന്ന് മറ്റു ബ്ലോഗിലും സജീവമായി നടന്ന ചര്‍ച്ചകളുടെ നല്ല വശങ്ങളുള്‍ക്കൊണ്ട് ഒരു സംഘം ബ്ലോഗര്‍മാര്‍ ഇതിന്റെ സാക്ഷാല്‍ക്കാരത്തിനായി രാപകല്‍ പ്രയത്നിക്കുന്നു.
ചിലര്‍ പ്രസിദ്ധീകരണ യോഗ്യമായ രചനകള്‍ കണ്ടെത്തുന്നതില്‍ വ്യാപൃതരായിരിക്കുമ്പോള്‍ മറ്റു ചിലര്‍ എഡിറ്റിംഗ്, ലേയൌട്ട്, ഫോണ്ട് കണ്വേര്‍ഷന്‍ എന്നീ ജോലികളില്‍ മുഴുകിയിരിക്കുന്നു.
അവസാനവാക്ക് നമ്മളോരോരുത്തരുടേതും തന്നെ. അതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ ഈ പുസ്തകത്തിനായി തയ്യാറാക്കിയ പുറംചട്ട ഇവിടെ പ്രിവ്യൂ ചെയ്യാന്‍ സാധിക്കുന്നതാണ് എന്ന് അറിയിക്കട്ടെ.
പ്രസിദ്ധീകരണ യോഗ്യമെന്ന് തോന്നുന്ന കൃതികള്‍ കമന്റിലൂടെ ചൂണ്ടിക്കാണിക്കുകയോ ഞങ്ങള്‍ക്ക് അയച്ചുതരികയോ ചെയ്യാനുള്ള സമയം ഇനിയും അതിക്രമിച്ചിട്ടില്ല എന്നുകൂടി അറിയിക്കുന്നു.
ആശംസകളോടെ,
ബ്ലോഗ് പുസ്തക സംഘം.

Tuesday, June 26, 2007
ഡെയിലി ക്വിസ് ടൈം
ഇതാ ഒരു തകര്‍പ്പന്‍ മത്സരം.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം,
എല്ലാ ദിവസവും സമയം കിട്ടുന്നതനുസരിച്ച് ഒരു തവണ മോബ് ചാനലില്‍ പോയി ക്വിസ് മാസ്റ്റര്‍ എന്ന ബട്ടണില്‍ അമര്‍ത്തുക. ലളിതമായ ഒരു ചോദ്യം നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. :)
ഇതിന്റെ ഉത്തരം mobchannel@gmail.com എന്ന വിലാസത്തില്‍ അറിയിക്കുക. മാസം തോറും ഏറ്റവും കൂടുതല്‍ ശരിയുത്തരം നല്‍കുന്ന വിജയിക്ക് പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങള്‍ സമ്മാനവും ലഭിക്കും.

Tuesday, June 19, 2007
സ്ക്രാപ് യുവര്‍ ഡ്രീംസ്
ഇന്റര്‍നെറ്റിന്റെ ഏതെങ്കിലും ഒരു കോണില്‍ നിങ്ങള്‍ കോറിയിട്ട ഒന്ന് ലോകം കേള്‍ക്കെ വിളിച്ചു പറയാന്‍ ഇതാ മോബ് ചാനല്‍ അവതരിപ്പിക്കുന്നു, മറ്റാരും ഇതുവരെ തരാത്ത അതിനൂതന സൌകര്യം!
നിങ്ങളുടെ ഈ മെയില്‍ ഐഡിയും രെജിസ്ട്രേഷന്‍ സമയത്ത് നിങ്ങള്‍ തിരഞ്ഞെടുത്ത പാസ് വേഡും ഉപയോഗിച്ച് മോബ് ചാനലില്‍ പ്രവേശിക്കുക, ശേഷം ഇടതു വശത്തെ ബ്ലോഗ് ഡൈജസ്റ്റ് ബട്ടണില്‍ മൌസ് അമര്‍ത്തുക. ഇപ്പോള്‍ നിങ്ങള്‍ സ്ക്രാപ്പ് ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞു..
ഇനി മുകളില്‍ മാനേജ് ബ്ലോഗ്സ് എന്നതിനു വലത് വശത്തായി കാണുന്ന scrap ല്‍ അമര്‍ത്തൂ.. നിങ്ങള്‍ ലോകരെ അറിയിക്കാനുദ്ദേശിക്കുന്ന പേജിന്റെ ലിങ്കും ഈ ലിങ്കില്‍ ഉള്‍പ്പെടുന്ന രചനയുടെ ചെറു വിവരണവും നിങ്ങള്‍ക്കിവിടെ നല്‍കാം. ഇതുള്‍ക്കൊള്ളേണ്ട വിഭാഗം (text/audio/video) തെരഞ്ഞെടുത്ത ശേഷം പബ്ലിഷ് സ്ക്രാപ്പ് എന്ന ബട്ടണില്‍ പ്രെസ്സ് ചെയ്യൂ.. നിങ്ങളുടെ സന്ദേശം ലോകം അറിഞ്ഞു തുടങ്ങി!!
വരൂ.. ഇ-ലോകത്തെ നമുക്ക് കൈക്കുമ്പിളിലാക്കാം.
ഈ സൌകര്യം മലയാളം ബ്ലൊഗുകളെ കൂടുതല്‍ പേരിലെത്തിക്കുന്നതിനായി ഉള്‍പ്പെടുത്തിയത്.
മെംബര്‍ഷിപ് ആവശ്യമുള്ളവര്‍ ദയവായി അവരവരുടെ ഇ മെയില്‍ ഐഡി കമന്റായി ഇവിടെ അറിയിക്കുകയോ അല്ലെങ്കില്‍ mobchannel@gmail.com എന്ന വിലാസത്തില്അവശ്യപ്പെടുകയൊ ചെയ്യുക.

Monday, June 18, 2007
പുതുമയാര്‍ന്ന ഒരു സമ്മാനം
പുസ്തക പ്രേമികള്‍ക്കിതാ പുതുമയാര്‍ന്ന ഒരു സമ്മാനം.
ഇന്റര്‍നെറ്റിലാദ്യമായി സ്വതന്ത്രമായ പുസ്തക കൈമാറ്റത്തിനു സംവിധാനമൊരുക്കി മോബ് ചാനല്‍ നിങ്ങളെ വീണ്ടും ആദരിക്കുന്നു.
മോബ് ചാനല്‍ സൈറ്റിലെ ട്രേഡ് ബുക്സ് എന്ന ബട്ടണ്‍ ഒന്ന് അമര്‍ത്തുകയെ വേണ്ടൂ, നിങ്ങളുടെ കൈവശമുള്ള ഒരു പുസ്തകം മറ്റൊരാള്‍ക്ക് കൈമാറുകയോ അല്ലെങ്കില്‍ നിങ്ങള്‍ക്കാവശ്യമുള്ള ഒരു പുസ്തകത്തിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയോ ആവാം.
ഇനി ആരെങ്കിലും ആവശ്യപ്പെട്ടിട്ടുള്ളതോ, അല്ലെങ്കില്‍ കൈമാറ്റത്തിനു സന്നദ്ധരാണെന്ന് അറിയിച്ചിട്ടുള്ളതോ ആയ പുസ്തകങ്ങളുടെ പട്ടികയാണ് കാണേണ്ടതെങ്കിലോ? ലിസ്റ്റിംഗ്സില്‍ അമര്‍ത്തുക. നിങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകം നിങ്ങളുടെ വിരല്‍ത്തുമ്പില്‍!
അപ്പോള്‍ ഇനി മടിക്കേണ്ട കാര്യമില്ല. വായന കഴിഞ്ഞ് അലമാരയുടെ മുകളിലും മുറിയുടെ കോണിലും മേശയുടെ മൂലയിലുമൊക്കെ വിശ്രമിക്കുന്ന പുസ്തകങ്ങള്‍ പൊടി തട്ടി എടുത്തോളൂ, നിങ്ങളുടെ കൈവശമുള്ള ഈ പുസ്തകങ്ങള്‍ ഒന്നു വായിക്കാന്‍ കൊതിക്കുന്ന അനേകരുണ്ടാകാം നമ്മുടെയിടയില്‍. അല്പം സമയം മാത്രം ചിലവാക്കിയാല്‍ ഏതൊരാള്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഇതിന് സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യവുമില്ല.
ഉടന്‍ പുസ്തക കൈമാറ്റം തുടങ്ങിക്കോളൂ..
സന്തോഷം പകരുന്ന വായന നേരുന്നു.. ആശംസകള്‍.

Subscribe to:
Posts (Atom)