Wednesday, August 1, 2007

കുറുമാന്റെ പുസ്തകം വാങ്ങാന്‍

പ്രിയപ്പെട്ടവരേ,

നാമേവരും ബ്ലോഗില്‍ വായിച്ച പ്രിയ ബ്ലോഗര്‍ രാഗേഷ് കുറുമാന്റെ വിഖ്യാത കൃതി ‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍’ ഈ വരുന്ന അഞ്ചാം തിയതി റെയിന്‍ബോ ബുക് പബ്ലിഷേര്‍സ് പുറത്തിറക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. പ്രകാശനം നടക്കുന്ന ഹാളില്‍ നിന്നു തന്നെ ഇതിന്റെ ഒരു കോപ്പി സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവരാണു നമ്മള്‍. എന്നാല്‍ എല്ലാവര്‍ക്കും അത് സാധിക്കില്ലല്ലോ.

ഈ പുസ്തകം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ അവരുടെ ഇന്ത്യയിലുള്ള ഏത് അഡ്രസ്സില്‍ വേണമെങ്കിലും പുസ്തകം എത്തിക്കാനുള്ള സജ്ജീകരണം മോബ് ചാനല്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ കുത്തിയാല്‍വരുന്ന ഓര്‍ഡര്‍ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രം മതി, അഞ്ചാം തിയതി വരെ ലഭിക്കുന്ന എല്ലാ ഓര്‍ഡറുകളും അന്ന് തന്നെ ഡെസ്പാച്ച് ചെയ്യുന്നതാണ്.
തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ ഇത് വി.പി.പി ആയി നിങ്ങളുടെ അഡ്രസ്സില്‍ എത്തും.

അഞ്ചാം തിയതിക്ക് മുന്‍പ് ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കുറുമാന്‍ കയ്യൊപ്പിട്ട പുസ്തകമായിരിക്കും അയയ്ക്കുക എന്ന് അറിയിക്കാന്‍ സന്തോഷമുണ്ട്.

‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍’ക്ക് നിത്യന്‍ എഴുതിയ ആസ്വാദനം ഇവിടെ വായിക്കാം.

*വി.പി.പി. ചാര്‍ജ്ജ് അടക്കം പുസ്തകവില ഏകദേശം 99 രൂപ ആയിരിക്കും. ഇത് പോസ്റ്റ് മാന്‍ വശം കൊടുത്താല്‍ മതിയാവും.

16 comments:

Mobchannel said...

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍: മോബ് ചാനലില്‍ ഓണ്‍‌ലൈന്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.

മഴത്തുള്ളി said...

കുറുമാന്റെ കയ്യൊപ്പിട്ട ഒരു പുസ്തകത്തിന് ആദ്യത്തെ ഓര്‍ഡര്‍ ഞാന്‍ തന്നെ തന്നിരിക്കുന്നു :) അതിനാല്‍ 2 കയ്യൊപ്പു വേണം ;) ഹി ഹി.

ഇവിടെനിന്നു തന്നെയാണ് വിശാലന്‍ മാഷിന്റെ പുസ്തകവും ഞാന്‍ വാങ്ങിയത്.

കുറുമാന്‍ മാഷേ. ആശംസകള്‍.

കുറുമാന്‍ said...

ജീവിതത്തില്‍ ആദ്യമായി മലയാളത്തില്‍ ഒപ്പിട്ട് കൊടുക്കാന്‍ കിട്ടുന്ന അവസരമാണിത്. മോബ് ചാനലിന്റെ പോസ്റ്റിലെ ആദ്യ ഓര്‍ഡര്‍ മഴതുള്ളിയുടെ വക. രണ്ടല്ല, ബുക്കു മുഴുവന്‍ എന്റെ കയ്യൊപ്പിട്ടു വച്ചേക്കാം, ഒപ്പിടാന്‍ പടിക്കാന്‍ വേറെ പേപ്പറു തപ്പണ്ടല്ലോ :)

ജിസോ ജോസ്‌ said...

കുറുമാന്‍ജി,

തക്കുടുവും കൊടുത്തു ഒരു ഓര്‍ഡര്‍ ! ഒപ്പിടാന്‍ മറക്കല്ലെ...:)

ഇക്കു said...

ഇന്ത്യക്ക് പുറത്ത് കിട്ടാന്‍ എന്താ മാര്‍ഗ്ഗം കുറുമാന്‍ സാര്‍?

Mobchannel said...

ഇക്കൂ,
ക്ഷമിക്കണം. ഇന്ത്യയ്ക്ക് പുറത്തേക്ക് ഡെസ്പാച്ച് ചെയ്യാന്‍ തല്‍ക്കാലം മോബ് ചാനലിനു
സംവിധാനമില്ല.
കുറുമാന്റെ കയ്യൊപ്പുള്ള ‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍’ അഡ്വാന്‍സ് ബുക്കിംഗ് തുടരുന്നു.

ഇക്കു said...

ദേ എന്റെ ബുക്കിലെങാന്‍ രണ്ട് കയ്യൊപ്പില്ലെങില്‍....

ഞാനും ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്

Mobchannel said...

കുറുമാന്റെ കയ്യൊപ്പുള്ള ‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍’ അഡ്വാന്‍സ് ബുക്കിംഗ് രണ്ടാം ദിവസവും തുടരുന്നു.

Anonymous said...

:D

ഞാന്‍ കൊച്ചിയില്‍ തിരികെ എത്തിയിട്ടു വേണം സ്വപ്നം കാണാന്‍.. ഐ മീന്‍ പുസ്തകം വാങാന്‍.. :)

Kiranz..!! said...

ഹ..ഹ..ഇത്തവണ ഒരു ഫോട്ടം പിടിച്ച് ഒപ്പും ഇട്ടിട്ട് കയ്യീന്ന് മേടിച്ചോളാം ഗുണാളോ..:‌),അങ്ങോര്‍ ബംഗളൂരൊന്നു കാലു കുത്തട്ടെ..::)

വിശാലന്റെ ബുക്ക് കിട്ടിയപ്പോ കയ്യൊപ്പില്ലാര്‍ന്നു :),ഞാന്‍ പ്രതിഷേധിക്കണോ,നിക്കണോ,പോണോ :)

നല്ല ഉദ്യമത്തിനു ഒരിക്കല്‍ കൂടി ഭാവുകങ്ങള്‍..

സ്ഥിരം കസ്റ്റമര്‍..!!

കുട്ടനാടന്‍ said...

പ്രിയ രാഗേഷ്,
ഒരു കയ്യൊപ്പിട്ടത് എനിക്കും
ഒപ്പിട്ട് രാജേഷ് റെയിന്‍ബോയുടെ കൈവശം കൊടുത്താല്‍ മതി
സസ്നേഹം ആശംസകളോടെ
മധു
മസ്കറ്റ്

Anonymous said...

കിരണസേ‍ വളരേ നന്ദി .. ഇതു ഇക്കാസിന്റെ നല്ല മനസ്സാണു ;-) .ക്രെഡിറ്റ് കൈമാറിയിരിക്കുന്നു..
പറ്റുമെങ്കില്‍ ഒരു ഓഡിയോ ബ്ലൊഗ് പുറത്തിറക്കു.
അതു വിറ്റു കാശൊണ്ടാക്കും ഹഹ..

Mubarak Merchant said...

ഇന്നലെ വരെ ലഭിച്ച എല്ലാ ഓര്‍ഡറുകളും ഇന്ന് ഡെസ്പാച്ച് ചെയ്തിട്ടുണ്ട്. കുറുമാന്റെ കയ്യൊപ്പുള്ള പുസ്തകം ഇനി ഏതാനും കോപ്പി കൂടി മാത്രം.

Mubarak Merchant said...

ആദ്യത്തെ ഓര്‍ഡറുകള്‍ക്ക് വി.പി.പി ചാര്‍ജ്ജ് ഈടാക്കിയിട്ടില്ല. ഇനിയുള്ള ഓര്‍ഡറുകളിന്മേല്‍ പുസ്തകവില കൂടാതെ 29 രൂപ വി.പി.പി ചാര്‍ജ്ജ് ഈടാക്കുന്നതാണ്. കൂടാതെ ഓവര്‍സീസ് ഷിപ്പിംഗിന് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാധകമായ തപാല്‍ ചാര്‍ജ്ജ് ഈടാക്കുന്നതാണ്.

Kiranz..!! said...

ikkaas|ഇക്കാസ് said...
ഇന്നലെ വരെ ലഭിച്ച എല്ലാ ഓര്‍ഡറുകളും ഇന്ന് ഡെസ്പാച്ച് ചെയ്തിട്ടുണ്ട്. കുറുമാന്റെ കയ്യൊപ്പുള്ള പുസ്തകം ഇനി ഏതാനും കോപ്പി കൂടി മാത്രം.


ഇക്കാസേ..ഈ എഴുതിവച്ചിരിക്കുന്നത് നേരാണോ ? കുറുമാന്റെ ഒപ്പില്ലാ‍തെ പത്ത് മുപ്പത് പുസ്തകം ബാംഗളൂര്‍ എങ്ങാനും കൊണ്ടു വന്നാ,ഒക്കറ്റിന്റെം മുട്ടുകാല്‍ തല്ലിയൊടിക്കുമേ :)

പണ്ടേ ദുര്‍ബല,ഇപ്പോ ഗര്‍ഭിണീം എന്നു പറഞ്ഞ പോലെ മഴനൂലെന്നൊക്കെ പറയുന്ന അങ്കച്ചേകവന്മാരുള്ളൊരു രാജ്യത്തേക്കാ കുറുമാന്‍ വരുന്നേ..ആദ്യമേ ഒപ്പിട്ടുകിട്ടിയില്ലേല്‍ അവസാനം ശും എന്നൊക്കെ പറഞ്ഞ് ഒരു കുരിശും വരച്ച് ഒപ്പാണെന്നും പറഞ്ഞ് തരാതിരിക്കാനാ ഈ മുന്നറിയിപ്പ് തരുന്നത് :)

krish | കൃഷ് said...

ഇക്കാ‍ാസേ .. പിക്കാസേ.. വി.പി.പി. ഫ്രീ.. കൈയ്യൊപ്പ് ഫ്രീ എന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ വി.പി.പി. ചാര്‍ജ് വേറെയോ.
(മൊബ് ചാനലില്‍ വി.പി.പി. ആയി അയക്കാന്‍ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. കൈയ്യൊപ്പില്ലാതെയോ, എക്സ്റ്റ്രാ വിപിപി ചാര്‍ജോടുകൂടിയോ അയച്ചാല്‍ ചിലപ്പോള്‍ തിരിച്ചയക്കപ്പെടും. ഓര്‍മ്മൈ! + വിശാലന്റെ ഒരു പുസ്തകത്തിനുകൂടി ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്.)