Monday, June 4, 2007

പാചകമത്സരം

പ്രിയമുള്ളവരേ,

ഈ ബ്ലോഗില്‍ നടന്ന ചര്‍ച്ചകള്‍ കൂടാതെ ബഹുമാന്യരായ ദേവന്റെയും ഗന്ധര്‍വ്വന്റെയും പോസ്റ്റുകളില്‍ നടന്ന ചര്‍ച്ചകളിലുയര്‍ന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുള്‍ക്കൊണ്ട് ബ്ലോഗ് ഡൈജസ്റ്റ് ടീം അതിന്റെ ജോലികളുമായി മുന്നോട്ട് പോകുന്നു.

മോബ് ചാനല്‍ എന്ത്, എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെ വായിക്കാം. . ഇതിനൊപ്പം ചേരാന്‍, ഒന്നിച്ചു മുന്നേറാന്‍ മാന്യ മലയാളി സഹോദരങ്ങളെ സാദരം ക്ഷണിക്കുന്നു.

ഇതിനിടെ മോബ് ചാനല്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന പാചക പുസ്തകത്തിലേക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍‌ട്രികള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറോളം പാചകക്കുറിപ്പുകളുള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ പാചകക്കുറിപ്പിനും സമ്മാനമായി മോബ് ചാനല്‍ ലിസ്റ്റ് ചെയ്തിട്ടുള്ള നൂറുരൂപവരെ വിലയുള്ള ഓരോ പുസ്തകങ്ങള്‍ സൌജന്യമായി സ്വന്തമാക്കാം. ഒരാള്‍ക്ക് എത്ര പാചകക്കുറിപ്പ് വേണമെങ്കിലും അയയ്ക്കാവുന്നതാണ്.

സമയം പാഴാക്കാതെ നിങ്ങളുടെ ഇഷ്ടപാചകം ഇവിടെ പബ്ലിഷ് ചെയ്യൂ.
ആശംസകള്‍.

4 comments:

Mobchannel said...

പാചക പുസ്തകത്തിലേക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍‌ട്രികള്‍ ക്ഷണിക്കുന്നു.

[ nardnahc hsemus ] said...

good step..
but, one doubt..
how do u seclect each entries? will u cook it at home according to the entry? and what about the copyright? who'll be responsible? b coz there's millions of cooking-books are available. how do u manage that?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

എത്ര എന്ട്രി വേണം???

ഛെ പാചകമത്സരമായിരുന്നു അല്ലേ... ചാത്തന്‍ വിചാരിച്ചു വാചകമത്സരമാണെന്ന്..:(

Mobchannel said...

പ്രിയ സുമേഷ് ചന്ദ്രന്‍,

പോസ്റ്റില്‍ കൊടുത്തിട്ടുള്ള ലിങ്ക് നോക്കൂ, കൂടാതെ പേജൊന്ന് നോക്കൂ, ഏറ്റവും താഴോട്ട് സ്ക്രോള്‍ ചെയ്യൂ..