Saturday, June 30, 2007

പണിപ്പുരയില്‍ നിന്ന്

പ്രിയരേ,
ബ്ലോഗ് ഡൈജസ്റ്റ് അച്ചടിച്ച് പുറത്തിറക്കുക എന്ന ഏറെ നാളത്തെ സ്വപ്നം പൂവണിയുകയാണ്.
ഈ ബ്ലോഗിലും തുടര്‍ന്ന് മറ്റു ബ്ലോഗിലും സജീവമായി നടന്ന ചര്‍ച്ചകളുടെ നല്ല വശങ്ങളുള്‍ക്കൊണ്ട് ഒരു സംഘം ബ്ലോഗര്‍മാര്‍ ഇതിന്റെ സാക്ഷാല്‍ക്കാരത്തിനായി രാപകല്‍ പ്രയത്നിക്കുന്നു.
ചിലര്‍ പ്രസിദ്ധീകരണ യോഗ്യമായ രചനകള്‍ കണ്ടെത്തുന്നതില്‍ വ്യാപൃതരായിരിക്കുമ്പോള്‍ മറ്റു ചിലര്‍ എഡിറ്റിംഗ്, ലേയൌട്ട്, ഫോണ്ട് കണ്വേര്‍ഷന്‍ എന്നീ ജോലികളില്‍ മുഴുകിയിരിക്കുന്നു.
അവസാനവാക്ക് നമ്മളോരോരുത്തരുടേതും തന്നെ. അതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ ഈ പുസ്തകത്തിനായി തയ്യാറാക്കിയ പുറംചട്ട ഇവിടെ പ്രിവ്യൂ ചെയ്യാന്‍ സാധിക്കുന്നതാണ് എന്ന് അറിയിക്കട്ടെ.

പ്രസിദ്ധീകരണ യോഗ്യമെന്ന് തോന്നുന്ന കൃതികള്‍ കമന്റിലൂടെ ചൂണ്ടിക്കാണിക്കുകയോ ഞങ്ങള്‍ക്ക് അയച്ചുതരികയോ ചെയ്യാനുള്ള സമയം ഇനിയും അതിക്രമിച്ചിട്ടില്ല എന്നുകൂടി അറിയിക്കുന്നു.

ആശംസകളോടെ,

ബ്ലോഗ് പുസ്തക സംഘം.

11 comments:

Mobchannel said...

പ്രസിദ്ധീകരണ യോഗ്യമെന്ന് തോന്നുന്ന കൃതികള്‍ കമന്റിലൂടെ ചൂണ്ടിക്കാണിക്കുകയോ ഞങ്ങള്‍ക്ക് അയച്ചുതരികയോ ചെയ്യാനുള്ള സമയം ഇനിയും അതിക്രമിച്ചിട്ടില്ല എന്നുകൂടി അറിയിക്കുന്നു.

സാല്‍ജോҐsaljo said...

ഒരു മികച്ച കാ‍ല്‍‌വയ്പ്പായി ഇത് കണക്കാക്കുന്നു. അണിയറയില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാവര്‍ക്കും നിറഞ്ഞ മനസോടെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു കൊള്ളുന്നു.


ഒരു കവിതയുടെ ലിങ്ക് താഴെ കൊടുക്കുന്നു. പ്രസിദ്ധീകരണയോഗ്യമെങ്കില്‍ അറിയിക്കുമല്ലോ.

ഇ-മെയില്‍ : സാല്‍ജോജോസഫ്@ജിമെയില്‍.കോം

http://saljojoseph.blogspot.com/2007/06/blog-post_27.html

വാളൂരാന്‍ said...

ഒരെണ്ണം ഞാനും അയക്കട്ടെ......
http://idavazhi.blogspot.com/2006/11/blog-post_15.html
അല്ലെങ്കില്‍
http://idavazhi.blogspot.com/2006/10/blog-post_19.html

അപ്പു ആദ്യാക്ഷരി said...
This comment has been removed by the author.
അപ്പു ആദ്യാക്ഷരി said...

ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പംക്തിയുണ്ടെന്ടെങ്കില്‍ താഴെപ്പറയുന്ന ലിങ്കുകള്‍ പരിഗണിക്കാമോ?


http://appusviews.blogspot.com/2007/06/humidity.html

http://appusviews.blogspot.com/2007/06/blog-post_24.html

http://appusviews.blogspot.com/2007/06/2.html

ഉറുമ്പ്‌ /ANT said...

ഇവിടെ ഞാന്‍ എന്റേതായ ഒരു ശ്രമം നടത്തുന്നുണ്ട്‌ എന്നു പറയാന്‍ ആഗ്രഹിക്കുന്നു....ദയവായി താഴെപരയുന്ന ലിങ്ക്‌ കാണുക....
http://urumbukadikal.blogspot.com/

ഉറുമ്പ്‌ /ANT said...

http://urumbukadikal.blogspot.com/2007/06/blog-post.html

Unknown said...

Aasamsakal!

ഇടിവാള്‍ said...

ദഹിച്ച ടീമേ.. ( ഡൈജീസ്റ്റ്ടീമേ..)
ഒരു മാഗസിന്‍ ആകുമ്പ്പോ,1-2 കാര്‍ട്ടൂണ്‍ ആവാം..

തെരെഞ്ഞെടുത്ത പോസ്റ്റുകളില്‍ അങ്ങനെയൊന്ന്നുപോലും കണ്ടില്ല.

സുജിത്/സുധീര്‍/കുമാര്‍ എന്നിവരോട് ഒന്നു തിരക്കാമായിരുന്നു ;(

കഴിഞ്ഞ 2 വര്‍ഷങ്ങ്ഗളില്‍ യഥാക്രം മൊന്നാം സ്ഥാ‍ന്നങ്ങളിലെത്തിയ കൊടകര,കുറുമാന്‍ ബ്ലോഗുകളിലെഒരു പോസ്ട്ടു പോലും പ്രസിദ്ധീകരണയോഗ്യമല്ലേ?

കൂടാതെ,ഇപ്പോഴത്തെഹോട്ട് ബ്ലോഗൂകളിലൊന്നായ സാന്റ്റ്റോ‍ാസ്-മഞ്ഞുമ്മല്ല്,കൊച്ചൂത്രേസ്യ എന്നിവയും കണ്ടില്ല?;(


ഈ സംഭവത്തിന്റെ എഡിറ്റോറിയല്‍ ടീം ആരൊക്കെ എന്നു വിശദീകരിക്കാ‍ാമോ?

അഞ്ചല്‍ക്കാരന്‍ said...

ഇതുവരെ തിരഞ്ഞെടുക്കപെട്ടവ ഏതൊക്കെ എന്നറിഞ്ഞിരുന്നെങ്കില്‍ നന്നായേനെ.

Mobchannel said...

പ്രതികരണങ്ങളറിയിച്ച അല്ലാവര്‍ക്കും നന്ദി.
ഇവിടെയടക്കം പലയിടങ്ങളിലായി ചൂണ്ടിക്കാണിക്കപ്പെട്ട പോസ്റ്റുകളെല്ലാം ചേര്‍ത്ത് പല വിഭാഗം തിരിച്ച് വായിച്ച് വരുന്നു. ഫൈനല്‍ ലിസ്റ്റ് ആയിട്ടില്ല. അതില്‍ ഇടിവാള്‍ പറഞ്ഞതുപോലെ എല്ലാ വിഭാഗങ്ങളും ഉണ്ടാകും. മോബ് ചാനല്‍ പ്രസിദ്ധീകരിക്കുന്ന ‘സ്വതന്ത്ര മലയാളം വരമൊഴി’ എന്ന ബ്ലോഗ് പുസ്തകത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൃതികളുടെ ഫൈനല്‍ ലിസ്റ്റ് ഇതുവരെ എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല. അത് സസ്പെന്‍സ് ആയിരിക്കും. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട കൃതികള്‍ എഴുതിയവരെ മാത്രം ഇത് മുന്‍‌കൂട്ടി അറിയിക്കും.
എഡിറ്റോറിയല്‍ ടീമിനെപ്പറ്റി: ബ്ലോഗെഴുത്തുകാരായ 4 പേര്‍ തന്നെയാണ് ഇത് ചെയ്യുന്നത്. ഒരാള്‍ ഇക്കാസാണ്. പക്ഷപാതിത്തം കാട്ടി എന്ന പേരുദോഷം ഉണ്ടാകുമോ എന്ന് ഭയന്ന് (നമ്മുടെ ബൂലോകമല്ലേ.. ഇതുവരെയുള്ള അനുഭവം വച്ച് നോക്കുമ്പൊ എന്തും പ്രതീക്ഷിക്കാം) മറ്റു മൂന്നുപേര്‍ അവരുടെ ഐഡന്റിറ്റി വെളിവാക്കാന്‍ തയ്യാറായിട്ടില്ല. അവര്‍ തയ്യാറായാല്‍ അവരുടെ പേരു വിവരങ്ങള്‍ ഇവിടെയും പുസ്തകത്തിലും പ്രസിദ്ധീകരിക്കുന്നതാണ്.